സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗം കുത്തനെ കൂടുന്നു; കഞ്ചാവ് ഉപയോ​ഗം കുറയുന്നുവെന്നും റിപ്പോർട്ട്

കൊച്ചി: സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗം കുത്തനെ ഉയരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് എക്സൈസ് പിടികൂടിയ കെമിക്കൽ മയക്കുമരുന്നുകളുടെ അളവിലും എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്നാണ് എക്സൈസ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്. അതേസമയം കഞ്ചാവിന്റെ ഉപയോ​ഗം കുറയുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

2022ല്‍ സംസ്ഥാനത്ത് നിന്ന് എംഡിഎംഎ, മെത്താംഫെറ്റാമൈന്‍, എല്‍എസ്ഡി, കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ റെക്കോര്‍ഡ് നേട്ടത്തില്‍ പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം 6,610 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പിടിക്കപ്പെടുന്ന ലഹരിവസ്തുക്കളുടെ അളവ് വലിയ രീതിയില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 ല്‍ 7,775.42 ഗ്രാം എംഡിഎംഎ എക്‌സൈസ് പിടിച്ചെടുത്തപ്പോള്‍ 2021 ല്‍ അത് 6130.5 ഗ്രാമായിരുന്നു. 2021 ല്‍ 88.806 ഗ്രാം മെത്താംഫെറ്റാമൈന്‍ കണ്ടെടുത്തപ്പോള്‍ 2022 ല്‍ 2,432.483 ​ഗ്രാം മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തു. 2021 ല്‍ 3.657 ഗ്രാം എല്‍എസ്ഡിയും 18.187 ഗ്രാം ഹെറോയിനും പിടിച്ചെടുത്തപ്പോൾ 2022 ൽ 42.783 ​ഗ്രാം എല്‍എസ്ഡിയും 447.786 ​ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

അതേസമയം കഞ്ചാവിന്റെ ഉപയോഗത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ കാണാന്‍ സാധിക്കും. 2021ല്‍ 5,602.6 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തപ്പോള്‍ 2022-ല്‍ ഇത് 3,602.312 കിലോഗ്രാമായി കുറഞ്ഞു. കേരളത്തില്‍ എംഡിഎംഎ പിടിച്ചെടുക്കുന്നത് പതിവായി മാറി. എന്നാല്‍ ഇതിന്റെ നിര്‍മ്മാണത്തെ പറ്റിയുളള വിവരങ്ങളൊന്നും ലഭിച്ചില്ല. ഈ മയക്കുമരുന്നുകളില്‍ ഭൂരിഭാഗവും വിദേശത്തുനിന്നാണ് വരുന്നതെന്നാണ് വിവരം. ബംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ മയക്കുമരുന്ന് വില്‍പന സംഘങ്ങള്‍ വിദേശത്ത് നിന്നും ശേഖരിച്ച് കേരളത്തിലേക്കെത്തിക്കുകയാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.