സർവത്ര വിഷം; പഴംപൊരിയിൽ ടാർട്രാസിൻ, പ്ലം കേക്കിൽ ബെൻസോയിക് ആസിഡ്, പേരയ്ക്കയിൽ തയ‍ാമേതോക്സാം

തിരുവനന്തപുരം: മലയാളികൾ കഴിക്കുന്ന ഭക്ഷണത്തിൽ കീടനാശിനിയും ഭക്ഷണത്തിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങളും ഉൾപ്പെടെയുള്ള വിഷപദാർഥങ്ങൾ. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാ ലാബിന്റെ റിപ്പോർട്ടുകളിലാണു വിവരം പുറത്തു വന്നത്.

ശുദ്ധമായിരിക്കേണ്ട സോഡയിൽ 260% അധികം ബാക്ടീരിയ കണ്ടെത്തി. ഇൻസ്റ്റന്റ് പ്രീമിക്സ് ചായ, ശർക്കര, മിക്സ്ചർ, പലഹ‍‍ാരങ്ങൾ എന്നിവയിൽ കൃത്രിമ നിറമായ ടാർട്രാസിൻ അനുവദനീയമായതിന്റെ പല മടങ്ങു കണ്ടെത്തി. 2022 ഡിസംബറിൽ സപ്ലൈകോ ലാഭം മാർക്കറ്റിൽ നിന്നു ശേഖരിച്ച മുളകുപൊടിയിൽ കീടനാശ‍ിനിയുടെ അളവ് 1700% അധികമാണെന്നും കണ്ടെത്തി.

ബദാം ഫ്ലേവറുള്ള ബ്രാൻഡഡ് പാലിൽ ബെൻസോയേറ്റ് എന്ന അനുവദനീയമല്ലാത്ത പ്രിസർവേറ്റീവ് കണ്ടെത്തി. സ്വകാര്യ കമ്പനിയുടെ സംഭാരത്തിൽ യീസ്റ്റ് മോൾഡ് 740% അധികമാണ്. സാംപിളായി ശേഖരിച്ച ഗ്രീൻപീസിൽ ഒട്ടും ചേർക്കാൻ പാടില്ലാത്ത സിന്തറ്റിക് കളറായ ടാർട്രാസിനും ബ്രില്യന്റ് ബ്ലൂവും അടങ്ങിയിട്ടുണ്ട്.

പ്ലം കേക്കിൽ ബെൻസോയിക് ആസിഡ്, പേരയ്ക്കയിൽ തയ‍ാമേതോക്സാം, പഴക്കേക്ക്, ഡേറ്റ്സ് കേക്ക്, പ്ലം കേക്ക് തുടങ്ങിയവയിൽ സോർബിക് ആസിഡ്, ഷവർമ, ചിക്കൻ ഫ്രൈ, വറുത്ത കപ്പലണ്ടി, ട‍ൂട്ടി ഫ്രൂട്ടി എന്നിവയിൽ സിന്തറ്റിക് കളറായ സൺസെറ്റ് യെല്ലോ, പുഡിങ് കേക്കിൽ സോർബേറ്റ് കളർ, കുഴിമന്തി, ചിക്കൻ മന്തി തുടങ്ങിയവയിൽ സിന്തറ്റിക് കളറായ സൺസെറ്റ് യെല്ലോ എഫ്സിഎഫ്, പഴംപൊരിയിൽ ടാർട്രാസിൻ, ടൊമാറ്റോ മുറുക്കിൽ സിന്തറ്റിക് കളറായ കാർമോയിസിൻ, ലഡുവിൽ സോർബേറ്റ്, കോൺ ഫ്ലവർ, ഇടിയപ്പം പൊടി എന്നിവയിൽ ക്ലോറോപൈറിഫോസ് ഈഥൈൽ എന്ന കീടനാശിനി, ചിക്കൻ ബർഗറിൽ സാൽമൊണല്ല ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 2022 ഡിസംബർ, 2023 ജനുവരി മാസങ്ങളിലെ റിപ്പോർട്ടുകളിലാണ് ഈ കണ്ടെത്തലുകളുള്ളത്.

എലി ഉൾപ്പെടെ ചില ജീവികളുടെ കാഷ്ഠം, കീടനാശിനികൾ, കളനാശിനികൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയവയുടെ സാന്നിധ്യം കഴിഞ്ഞ മാസങ്ങളിൽ പല ഭക്ഷണ പദാർഥങ്ങളിലും കണ്ടെത്തിയിരുന്നു.

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.