കേണിച്ചിറ:രക്തദാനം മഹാദാനം എന്ന മുദ്രവാക്യം ഉയർത്തി ശ്രേയസ് പൂതാടി യൂണിറ്റും, കേണിച്ചിറ യുവപ്രതിഭ ക്ലമ്പും സംയുക്തമായി രക്തദാനം ക്യാമ്പ് സംഘടിപ്പിച്ചു. കേണിച്ചിറ യുവപ്രതിഭ ക്ലമ്പിൽ സംഘടിപ്പിച്ച ക്യാമ്പ് പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു ഉദ്ഘാടനം ചെയ്തു. യുവപ്രതിഭ പ്രസിഡണ്ട് ബെന്നി സാർ അദ്ധ്യക്ഷത വഹിച്ചു. ശ്രേയസ് പ്രോഗ്രാം ഓഫിസർ ഷാൻസൻ കെഒ മുഖ്യ സന്ദേശം നൽകി.ബത്തേരി താലൂക്ക് ഹോസ്പിറ്റൽ ഡോ.ഷൈനി ക്ലാസ്സെടുത്തു. 78 പ്രാവിശ്യം ബ്ലെഡ് ദാനം ചെയ്ത ജോർജ് സിപിയെ ചടങ്ങിൽ ആദരിച്ചു. മേഴ്സി ദേവസ്യ, നാരായണൻ കുട്ടിമാഷ് ലതിക സജിന്ദ്രൻ, ജീനമാത്യം ജെയിംസ് എന്നിവർ പ്രസംഗിച്ചു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ