തീച്ചൂടില്‍ കേരളം; പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട്, വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ്

തിരുവനന്തപുരം: മൂന്നു ഡിഗ്രിയിലേറെ ചൂട് ഉയർന്നതോടെ കേരളം തീച്ചൂളയിലായി. പലേടത്തും 39 ഡിഗ്രിവരെ ചൂട് ഉയർന്നിട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് ഉൾനാടുകളിൽ സ്ഥാപിച്ച പുതിയ ഓട്ടേമേറ്റഡ് നിരീക്ഷണ കേന്ദ്രങ്ങളിലുൾപ്പെടെ പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി.

ദേശീയ കാലാവസ്ഥാവിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപലനില തൃശ്ശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി (42.9 ഡിഗ്രി സെൽഷ്യസ്). മലമ്പുഴയിൽ 2016 ഏപ്രിലിൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസെന്ന റെക്കോഡാണ് തിരുത്തിയത്. വ്യാഴാഴ്ച പാലക്കാട്ട് 39 ഡിഗ്രിയായിരുന്നു.

വരുംദിവസങ്ങളിലും ചൂടിന് ശമനമുണ്ടാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയ്ക്ക് അന്തരീക്ഷം തണുപ്പിക്കാനായിട്ടില്ല. അടുത്തദിവസങ്ങളിൽ കാര്യമായ മഴ പ്രതീക്ഷിക്കുന്നുമില്ല. നിർജലീകരണം ഒഴിവാക്കാനും പകൽ വെയിലേൽക്കുന്നത് ഒഴിവാക്കാനും ദുരന്തനിവാരണ അതോറിറ്റി വീണ്ടും മുന്നറിയിപ്പുനൽകി. പലേടത്തും വരുംദിവസങ്ങളിൽ താപനില സർവകാല റെക്കോഡിന് അടുത്തെത്താനുള്ള സാധ്യതയുണ്ട്.

ഇന്നും പൊള്ളും

വെള്ളിയാഴ്ചയും തൃശ്ശൂരും പാലക്കാട്ടും കണ്ണൂരും ചൂട് 39 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. പതിവിലും മൂന്നുമുതൽ നാലു ഡിഗ്രിവരെ കൂടുതൽ. കോട്ടയത്തും കോഴിക്കോട്ടും 2-3 ഡിഗ്രി ഉയർന്ന് 37 ഡിഗ്രിവരെ എത്തും. 39 ഡിഗ്രി എന്നത് അസഹ്യവും സൂര്യാഘാതത്തിന് സാധ്യതയുമുള്ളതുമാണ്. പുലർകാലത്തെ ചൂടും ഇപ്പോൾ കൂടുതലാണ്.

ഒാട്ടേമാറ്റഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കൂത്താട്ടുകുളം (എറണാകുളം), ചെമ്പേരി, ഇരിക്കൂർ (കണ്ണൂർ), കൊല്ലങ്കോട്, മലമ്പുഴ ഡാം, മണ്ണാർക്കാട്, ഒറ്റപ്പാലം, പോത്തുണ്ടി ഡാം (പാലക്കാട്), പീച്ചി (തൃശ്ശൂർ) എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച 40 ഡിഗ്രിക്ക് മുകളിൽ ചൂടെത്തിയത്. ബുധനാഴ്ച 14 സ്ഥലങ്ങളിൽ 40 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. എന്നാൽ ഈ കേന്ദ്രങ്ങൾ പുതിയതായതിനാൽ അവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ ആധികാരികമാണെന്ന് കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

താപസൂചിക

അന്തരീക്ഷത്തിലെ ഊഷ്മാവിന്റെ അളവുംകൂടി ചേർത്ത് ദുരന്തനിവാരണ അതോറിറ്റി പരീക്ഷണാടിസ്ഥാനത്തിൽ താപസൂചിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു പ്രദേശത്ത് ശരിക്കും അനുഭവപ്പെടുന്ന ഉഷ്ണമാണ് താപസൂചിക. എന്നാൽ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുന്നുവെന്ന പരാതികളെത്തുടർന്ന് താപസൂചിക ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല.

40 ഡിഗ്രി ആയാൽ ഉഷ്ണതരംഗം

ഒരുസ്ഥലത്തെ താപനില രണ്ടുദിവസം സ്ഥിരമായി 40 ഡിഗ്രിയോ അതിന് മുകളിലോ ആണെങ്കിൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം പ്രഖ്യാപിക്കും. 4.5 മുതൽ 6.4 ഡിഗ്രിവരെ താപനില ഉയർന്നാൽ ഉഷ്ണതരംഗവും അതിന് മുകളിലാണെങ്കിൽ തീക്ഷ്ണ താപതരംഗവും. മുമ്പ് പല വർഷങ്ങളിലും പാലക്കാട്ട് ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടുണ്ട്.

വൈദ്യുതി ഉപയോഗത്തിൽ ദിവസേന റെക്കോഡ്

കടുത്ത വേനൽച്ചൂടിൽ കേരളത്തിലെ വൈദ്യുതോത്പാദനം അടുത്തടുത്ത രണ്ടുദിവസങ്ങളിൽ റെക്കോഡിട്ടു. വ്യാഴാഴ്ച കേരളം ഉപയോഗിച്ചത് 9.8 കോടി യൂണിറ്റ്. ബുധനാഴ്ചയിലെ 9.56 കോടി യൂണീറ്റിനെ മറികടന്നാണ് ഈ റെക്കോഡ്. കഴിഞ്ഞവർഷം ഏപ്രിൽ 28-ന് 9.28 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു. അതാണ് അടുത്തടുത്ത ദിവസങ്ങളിൽ തുടർച്ചയായി തിരുത്തപ്പെട്ടത്. കഴിഞ്ഞവർഷത്തെക്കാൾ 500 മെഗാവാട്ട് അധികമാണ് ഇപ്പോൾ രാത്രിയിൽ വേണ്ടിവരുന്നത്.

വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകളിൽ വെള്ളവും കുറവാണ്. 171.4 കോടി യൂണിറ്റ് ഉപയോഗിക്കാനുള്ള വെള്ളമാണ് ബാക്കിയുള്ളത്. കഴിഞ്ഞ നാലുവർഷങ്ങളിലെ ഏറ്റവും കുറവാണിത്.

3-4 ഡിഗ്രി ഉയരാം

തൃശ്ശൂർ, പാലക്കാട്, കണ്ണൂർ- സാധ്യത 39 ഡിഗ്രി

2-3 ഡിഗ്രി ഉയരാം

കോട്ടയം, കോഴിക്കോട്- സാധ്യത 37 ഡിഗ്രി

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും

ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍

അമ്പലവയൽ ഗവ. എൽ പി സ്കൂളിൽ വെർച്വൽ ലാബ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുന്നതിനും രസകരവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നതിനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിൽ അമ്പലവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ആധുനിക

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.