മാനന്തവാടി രൂപത സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിൽ പങ്കെടുക്കാൻ എത്തിയ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി (അപ്പസ്തോലിക്ക് നുൺഷ്യോ )ആർച്ച് ബിഷപ്പ് ലിയോ പോൾദൊ ജിറെല്ലിക്ക് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ .ജോസ് പൊരുന്നേടത്തിന്റെ നേതൃത്വത്തിൽ രൂപത വികാരി ജനറാൾമാരായ മോൺ. പോൾ മുണ്ടോളിക്കൽ, ഫാ.തോമസ് മണക്കുന്നേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിൽ എന്നിവർ ചേർന്നാണ് സ്വീകരിച്ചത് .ഇന്ന് നടക്കുന്ന മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയൊ പോൾദെ ജിറെല്ലി എത്തുന്നത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിന്റെ മൊബൈല്‍ വെറ്ററിനറി സര്‍വ്വീസ് പദ്ധതിയിലേക്ക് ലൈറ്റ്‌മോട്ടോര്‍ വെഹിക്കിള്‍ നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് വരെ മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്കില്‍