സുരക്ഷ -2023 ;ചീങ്ങേരി ട്രൈബല്‍ സെറ്റില്‍മെന്റില്‍ പൂര്‍ത്തീകരിച്ചു

സാമൂഹ്യസുരക്ഷാപദ്ധതികളില്‍ ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന ‘സുരക്ഷ -2023’ പദ്ധതി പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ ട്രൈബല്‍ സെറ്റില്‍മെന്റ് ഏരിയയായി ചീങ്ങേരി. സെറ്റില്‍മെന്റിലെ മുഴുവന്‍ പേര്‍ക്കും 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് നല്‍കിയാണ് നേട്ടം കൈവരിച്ചത്. 20 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്ന പ്രധാന്‍ മന്ത്രി സുരക്ഷ ബീമാ യോജനയാണ് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ചീങ്ങേരിയില്‍ വിതരണം ചെയ്തത്. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 3,4,6,19,20 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ട്രൈബല്‍ സെറ്റില്‍മെന്റ് ഏരിയയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ചാണ് ഗുണഭോക്താക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. അപേക്ഷകള്‍ ബ്രഹ്മഗിരി ചെയര്‍മാന്‍ ടി. സുകുമാരന്‍ നായരില്‍ നിന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയെ മെമെന്റോ നല്‍കി ജില്ലാ കളക്ടര്‍ അനുമോദിച്ചു. ചേമ്പറില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, നബാര്‍ഡ് ഡി.ഡി. എം വി.ജിഷ, തരിയോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷമീം പാറക്കണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു. സുരക്ഷ സ്‌കീം പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ വാര്‍ഡ് തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് ആണ്. ജില്ലാ ഭരണകൂടത്തിന്റെയും,നബാര്‍ഡിന്റെയും, ഭാരതീയ റിസര്‍വ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ലീഡ് ബാങ്ക് സുരക്ഷ പദ്ധതി നടപ്പിലാക്കുന്നത്.

സ്‌പോട്ട് അഡ്മിഷൻ

കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്‌സ് ഫീ 18,000 രൂപ. ഫോണ്‍- 9495999669.

ബത്തേരി ഉപജില്ലയിലെ സ്കൂൾ ഉച്ച ഭക്ഷണ പാചകതൊഴിലാളികൾക്ക് പരിശീലനം നൽകി.

സുൽത്താൻ ബത്തേരി ഉപജില്ലയിലെ സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്കുള്ള പരിശീലനം എ.ഇ.ഒ ഷിജിത ബി.ജെ ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം ഉപജില്ലാ ട്രഷറർ ബിജു.എം ടി അധ്യക്ഷത വഹിച്ചു.ചെതലയം പി.എച്ച്.സി യിലെ

ആസ്പിരേഷണൽ ജില്ലാ പദ്ധതി; പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു

നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയുടെ കീഴിൽ ജില്ലയിൽ നടത്തിവരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ പദ്ധതിക്ക് കീഴിൽ വിവിധ

കലാകാര സംഗമവും, പുരസ്കാര വിതരണവും സംഘടിപ്പിച്ചു

കൽപ്പറ്റ:ഇഫ്റ്റാ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകാര സംഗമം സംഘടിപ്പിക്കുകയും, ജില്ലയിലെ പ്രമുഖ കലാകാരന്മാരെ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഐ. എൻ. ടി. യൂ. സി ജില്ലാ പ്രസിഡന്റ് പി.പി. ആലി

താമസത്തിനായി സ്ത്രീകൾ പ്രയാസപ്പെടേണ്ട; ദ്വാരകയിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു

ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി എന്നീ സൗകര്യങ്ങളുള്ള ഷീ ലോഡ്ജ് അടുത്ത മാസം തുറക്കും ഇന്റർവ്യൂവിനോ മറ്റോ വന്ന് ഒരു രാത്രി സുരക്ഷിതമായി, മിതമായ നിരക്കിൽ തങ്ങണോ….? കയ്യിൽ കുഞ്ഞുള്ള അവസ്ഥയിൽ സുരക്ഷിതമായി ഏതാനും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *