വയനാടിന്റെ യാത്രാ ദുരിതം പരിഹരിക്കാൻ അടിയന്തിര ഇടപെടലുണ്ടാകണം: എസ്.വൈ.എസ്.

കൽപ്പറ്റ: വയനാട്ടുകാർ തെരുവിൽ തടവുകാരാകുന്ന അവസ്ഥക്ക് അറുതി വരുത്തണമെന്നും യാത്രാദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആവശ്യപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പരിമിതികളുടെ കഥ മാത്രമാണ് വയനാടിന് പറയാനുള്ളത്. അടിയന്തിര ഘട്ടങ്ങളിൽ വിദഗ്ദ്ധ ചികിത്സ ആവശ്യമായി വന്നാൽ മറ്റു ജില്ലകളെ ആശ്രയിക്കുകയല്ലാതെ വഴിയില്ല. ഹയർ സെക്കണ്ടറി മേഖലയിൽ ആവശ്യമായ അവസരങ്ങളില്ലെന്ന വിലാപം എല്ലാ അധ്യയന വർഷത്തിലും ഉയർന്നു കേൾക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസ്ഥ അതിലേറെ ദയനീയമാണ്. ഇതിനെല്ലാം പരിഹാരം അയൽനാടുകളിലേക്ക് വണ്ടി കയറുക എന്നത് മാത്രമാണ്. എന്നാൽ വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരേക്കുമിറങ്ങുന്ന പാതകളിൽ തിരക്കൊഴിഞ്ഞ നേരമില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെടുന്ന, അടിയന്തര സർജറിയും മറ്റും ആവശ്യമുള്ള രോഗികൾ പോലും താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം ബന്ദികളാക്കപ്പെടുന്നു. വിശേഷ ദിവസങ്ങളും ആഘോഷങ്ങളും പലപ്പോഴും വാഹനത്തിൽ തുടങ്ങി വാഹനത്തിൽ അവസാനിക്കുന്നു. ഈ ദുരിതത്തിന് പരിഹാരമുണ്ടാകണം.
നിലമ്പൂർ നഞ്ചൻകോട്, തലശ്ശേരി മൈസൂർ റെയിൽവെ പദ്ധതികൾ വയനാടിന് ശാപമോക്ഷം നൽകുമെന്നുറപ്പാണ്. എന്നാൽ പേപ്പറുകളിൽ നിന്ന് പുറത്തുകടക്കാൻ ഇപ്പോഴും അതിന് സാധിച്ചിട്ടില്ല. തിരുവമ്പാടിയിൽ നിന്ന് മേപ്പാടിയിലേക്ക് നിർമ്മിക്കുന്ന തുരങ്കപ്പാതയും പ്രതീക്ഷ നൽകുന്നതാണ്. പക്ഷെ അതിന് ഒച്ചിന്റെ വേഗത പോലുമില്ല. അതിനാൽ വയനാടിന്റെ ദുരിതം ഉൾകൊണ്ട് പ്രഖ്യാപിത പദ്ധതികൾ വേഗത്തിലാക്കാനും പുതിയ സാധ്യതകളന്വേഷിക്കാനും ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവജനങ്ങളുടെ നാട്ടുവർത്തമാനം എന്ന പ്രമേയത്തിൽ എസ്.വൈ.എസ്. സംസ്ഥാന സാരഥികൾ നടത്തുന്ന സോൺ പര്യടനം ഗ്രാമസഞ്ചാരത്തിന് മേപ്പാടി പബ്ലിക് ലൈബ്രറി ഹാളിൽ നൽകിയ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. കെ. ശക്കീർ അരിമ്പ്ര വിഷയാവതരണം നടത്തി.
ജില്ലയിൽ്ഗ്രീൻസ് ഓഡിറ്റോറിയം എരുമത്തരുവ്, തരുവണ മദ്‌റസാ ഹാൾ, ദാറുൽ ഫലാഹ് കോൺഫ്രൻസ് ഹാൾ കൽപറ്റ, വ്യാപാര ഭവൻ സുൽത്താൻ ബത്തേരി എന്നീ കേന്ദ്രങ്ങളിലും ഗ്രാമസഞ്ചാരത്തിന് സ്വീകരണം നൽകി. സയ്യിദ് ത്വാഹാ സഖാഫി, ദേവർഷോല അബ്ദുസലാം മുസ്‌ലിയാർ, എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ബശീർ പറവന്നൂർ, ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി, സ്വിദ്ദീഖ് സഖാഫി നേമം, ഉമർ ഓങ്ങല്ലൂർ മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല എന്നിവർ സമീപന രേഖ, ഡയറക്ടറേറ്റുകളുടെ ദൗത്യം തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ച്
വിവിധ കേന്ദ്രങ്ങളിൽ പ്രഭാഷണം നടത്തി.
നീലഗിരി ജില്ലയിലും ഗ്രാമസഞ്ചാരം പൂർത്തീകരിച്ചു. ദേവർശോല, ഗൂഡല്ലൂർ, പന്തല്ലൂർ എന്നീ കേന്ദ്രങ്ങളിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റശീദ് നരിക്കോട്, നൗശാദ് സി.എം, നാസർ പാണ്ടിക്കാട് എന്നിവർ വിഷയാവതരണം നടത്തി.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടന ഏറ്റെടുക്കേണ്ട പദ്ധതികളെ കുറിച്ചും നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചുമുള്ള പൊതുജനാഭിപ്രായം ആരായുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമസഞ്ചാരം സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമ സഞ്ചാരം നാളെ കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും.

സ്‌പോട്ട് അഡ്മിഷൻ

കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്‌സ് ഫീ 18,000 രൂപ. ഫോണ്‍- 9495999669.

ബത്തേരി ഉപജില്ലയിലെ സ്കൂൾ ഉച്ച ഭക്ഷണ പാചകതൊഴിലാളികൾക്ക് പരിശീലനം നൽകി.

സുൽത്താൻ ബത്തേരി ഉപജില്ലയിലെ സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്കുള്ള പരിശീലനം എ.ഇ.ഒ ഷിജിത ബി.ജെ ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം ഉപജില്ലാ ട്രഷറർ ബിജു.എം ടി അധ്യക്ഷത വഹിച്ചു.ചെതലയം പി.എച്ച്.സി യിലെ

ആസ്പിരേഷണൽ ജില്ലാ പദ്ധതി; പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു

നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയുടെ കീഴിൽ ജില്ലയിൽ നടത്തിവരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ പദ്ധതിക്ക് കീഴിൽ വിവിധ

കലാകാര സംഗമവും, പുരസ്കാര വിതരണവും സംഘടിപ്പിച്ചു

കൽപ്പറ്റ:ഇഫ്റ്റാ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകാര സംഗമം സംഘടിപ്പിക്കുകയും, ജില്ലയിലെ പ്രമുഖ കലാകാരന്മാരെ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഐ. എൻ. ടി. യൂ. സി ജില്ലാ പ്രസിഡന്റ് പി.പി. ആലി

താമസത്തിനായി സ്ത്രീകൾ പ്രയാസപ്പെടേണ്ട; ദ്വാരകയിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു

ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി എന്നീ സൗകര്യങ്ങളുള്ള ഷീ ലോഡ്ജ് അടുത്ത മാസം തുറക്കും ഇന്റർവ്യൂവിനോ മറ്റോ വന്ന് ഒരു രാത്രി സുരക്ഷിതമായി, മിതമായ നിരക്കിൽ തങ്ങണോ….? കയ്യിൽ കുഞ്ഞുള്ള അവസ്ഥയിൽ സുരക്ഷിതമായി ഏതാനും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *