മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിടത്തിന്റെ നികുതി നിര്‍ണ്ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണ്ണത്തിലോ ഉപയോഗക്രമത്തിലോ കെട്ടിട ഉടമ വരുത്തുന്ന ഏതൊരു മാറ്റവും രേഖാമൂലം മെയ് 15 നകം പഞ്ചായത്തില്‍ അറിയിക്കണം. അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ഫോണ്‍: 04936 202418.

സ്‌പോട്ട് അഡ്മിഷൻ
കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406