റേഷന്‍ കടകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അതിദരിദ്ര്യ, അശരണ വിഭാഗങ്ങള്‍ക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ ഭക്ഷ്യധാന്യങ്ങള്‍ വീടുകളിലെത്തിക്കുന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ ഒപ്പം പദ്ധതിയ്ക്ക് മാനന്തവാടി താലൂക്കില്‍ തുടക്കമായി. സേവന സന്നദ്ധരായ ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെ സൗജന്യമായാണ് റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത്. പദ്ധതിയുടെ മാനന്തവാടി താലൂക്ക്തല ഉദ്ഘാടനം പെരുവക റോഡിലെ 101 നമ്പര്‍ റേഷന്‍കടയില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.മഞ്ജു, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ടി. സീമ, റേഷനിംഗ് ഓഫീസര്‍ എസ്.ജാഫര്‍, റേഷന്‍ ഡീലര്‍ കെ. ക്ലീറ്റസ്, ഓട്ടോ യൂണിയന്‍ ഭാരവാഹികളായ എം.പി ശശികുമാര്‍, സന്തോഷ് ജി നായര്‍, ബാബു ഷജില്‍കുമാര്‍, റഷീദ് പടയന്‍, സജീവന്‍, റേഷന്‍ സംഘടനാ പ്രതിനിധി ഡാനിയല്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്