കുടുംബശ്രീ സുൽത്താൻ ബത്തേരി താലൂക്ക്തല കലോത്സവത്തിൽ സുൽത്താൻ ബത്തേരി സിഡിഎസ് ടീം ജേതാക്കളായി. അറുപതിലധികം മത്സരങ്ങളിൽ നിന്നായി 327 പോയൻ്റ് നേടിയാണ് ബത്തേരി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 84 പോയൻ്റ് നേടി അമ്പലവയൽ സിഡിഎസ് രണ്ടാം സ്ഥാനം നേടിയപ്പോൾ 55 പോയൻ്റ് നേടി നെന്മേനി സിഡിഎസ് മൂന്നാം സ്ഥാനം നേടി. സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിൽ രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ സാന്നിദ്ധ്യമറിയിച്ച് സംസാരിച്ചു. സമാപന സമ്മേളനത്തിൽ നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സതീഷ് പുരസ്കാര വിതരണം നടത്തി. ജില്ലയിലെ മൂന്ന് താലൂക്കുകളിൽ നിന്നും വിജയിച്ചവരുടെ ജില്ലാതല മത്സരം മേയ് 1 അവസാന വാരത്തിൽ നടക്കും.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.