ദർസുകൾ മാനവ സംസ്കരണത്തിന്റെ പണിപ്പുര: സയ്യിദ് അലി ബാഫഖി തങ്ങൾ

പനമരം:സംസ്‌കാര സമ്പുഷ്ടവും സൗഹാർദപരവുമായ സമൂഹ നിര്‍മിതിയില്‍ ദര്‍സുകളുടെ പങ്ക് ഒഴിച്ചു കൂടാനാകാത്തതാണെന്നും
മാനവ സംസ്‌കരണത്തിന്റെ പണിപ്പുരകളാണ് ദര്‍സ് സംവിധാനമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റും സുൽതാനുൽ ഹിന്ദ് അവാർഡ് ജേതാവുമായ സയ്യിദ് അലി ബാഫഖി തങ്ങൾ പറഞ്ഞു.
പനമരം ബദ്റുൽ ഹുദയിൽ ദർസ് പഠനാരംഭം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യാതിഥിയായിരുന്നു.
ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ചു.

ഇബ്രാഹീം സഖാഫി, പ്രിൻസിപ്പാൾ നൗഫൽ അഹ്സനി പെരുന്തട്ട , ഹാഫിള് അബ്ദുൽ ഹകീം അദനി, മുഹമ്മദ് ഫായിസ് അദനി, വി.ഹംസ, തുടങ്ങിയവർ പ്രസംഗിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിലന്വേഷകർക്ക് പിന്തുണയായി സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയിൽ ആരംഭിച്ച ജോബ് സ്‌റ്റേഷനിൽ 510

കാരുണ്യത്തിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി സമിതി.

തിരുനെല്ലി:വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ് രോഗിയായ തിരുനെല്ലി സ്വദേശി സി. ടി രഘുനാഥന് ലോട്ടറി സ്റ്റാൾ നൽകി. സ്റ്റാളിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ്‌കുമാർ നിർവഹിച്ചു.

ഷാംപു മുതല്‍ ഹെയര്‍ ഓയില്‍ വരെ ജിഎസ്ടി ഇളവുകളില്‍…കൂടുതല്‍ അറിയാം

സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ജിഎസ്ടി പരിഷ്‌കരണത്തിന് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെ ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. വ്യക്തിഗത പരിചരണ വിഭാഗത്തിലാണ് ഏറ്റവും വലിയ ആശ്വാസം. ഹെയര്‍

ഓണം ആഘോഷിക്കാൻ ഇറങ്ങുന്ന 40 കഴിഞ്ഞ യുവാക്കൾ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു.

ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചത് കഴിഞ്ഞദിവസമായിരുന്നു. 46 കാരനായ വി.ജുനൈസ് നിയമസഭാ ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയായിരുന്നു മരണം.അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവമാണ് നാം കേള്‍ക്കുന്നത്. ജിമ്മിലെ വ്യായാമത്തിനിടയിലും ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലും

പെരുമ്പാവൂരിൽ സഹകരണ ബാങ്ക് ജീവനക്കാരിയെ ഓഫീസ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ബാങ്കിന്റെ കോൺഫ്രൻസ് ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിൽ

സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്ബാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്

ഓണ കുടിയന്മാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങളിൽ ബീവറേജസ് പ്രവർത്തിക്കില്ല

സംസ്ഥാനം ഓണാഘോഷത്തിലേക്ക് കടന്നതോടെ വിപണികള്‍ സജീവം. തിരുവോണത്തിൻ്റെ തിരക്കില്‍ കേരളം അലിഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങളിലടക്കം തിരക്ക് രൂക്ഷമാണ്. ഉത്രാടപ്പാച്ചില്‍ ദിവസമായ വ്യാഴാഴ്ച (04-09-2025) ഓണം ആഘോഷിക്കുന്നതിനായുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കുന്നതിനുള്ള പരക്കംപാച്ചിലിലാകും മലയാളികള്‍. ഓണം എത്തിയതോടെ കളകളും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.