ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ (ചൊവ്വ) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകീട്ട് 3 ന് നടവയലില്‍ നിര്‍മ്മിച്ച സബ് ട്രഷറി കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് 4.30 ന് കുഞ്ഞോം എ.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. ആധുനിക സൗകര്യങ്ങളോട് കൂടി 3 കോടി രൂപ ചിലവില്‍ മാനേജ്മെന്റ് നിര്‍മ്മിച്ച 12 ക്ലാസ് മുറികള്‍ അടങ്ങുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജിയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

സ്ത്രീകൾക്കിടയിലെ പുതിയ ട്രെൻഡ് പൊക്കം കുറയ്ക്കൽ ശസ്ത്രക്രിയയോ? നീളം കുറയ്ക്കാൻ കൂട്ടത്തോടെ പറക്കുന്നത് തുർക്കിയിലേക്ക്: വിചിത്ര വാർത്തയുടെ വിശദാംശങ്ങൾ
പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. എന്നാല്‍ പൊക്കം അല്പം കൂടിയാലോ അതും ബുദ്ധിമുട്ടാണ്.പൊക്കം കൂടിപ്പോയതിനാല്‍ പറ്റിയ പങ്കാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ചില യുവതികള്‍. അങ്ങനെ പൊക്കം കൂടിയ സങ്കടത്തില്‍ ഇരിക്കുന്ന യുവതികള്‍ക്കെല്ലാം