കമ്പളക്കാട് E-ലേണിംഗും ദേശീയ വിദ്യാഭ്യാസ കൗൺസിലും രൂപീകരിച്ച് വിദ്യാഭ്യാസ മേഖലയിലെ സമസ്തയുടെ മുന്നേറ്റം ചരിത്ര പരമാണെന്നും ഈ ദൗത്യം സമൂഹത്തിലെത്തിക്കാൻ മുഅല്ലിം സമൂഹം സമസ്തയുടെ ചാലക ശക്തികളാവണമെന്നും സമസ്ത കേരളാ മദ്റസാ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാർ പറഞ്ഞു. കമ്പളക്കാട് എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാർ നഗരിയിൽ ജില്ലാ സ്വദ്ർ മുഅല്ലിം സംഗമം തഖ് വിയ- 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പി. സൈനുൽ ആബിദ് ദാരിമി അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ ഹാരിസ് ബാഖവി പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കെ.വി.എസ് തങ്ങൾ പ്രാർഥന നിർവഹിച്ചു. മദ്റസ കർമവും ധർമവും , നാടിന്റെ സംഘാടകൻ എന്നീ വിഷയങ്ങൾ കെ.എച്ച് കോട്ടപ്പുഴ, റഫീഖ് സകരിയ ഫൈസി എന്നിവർ അവതരിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം വി.മൂസക്കോയ മുസ് ലിയാർ മുഖ്യ പ്രഭാഷണം നടത്തി. എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് കാഞ്ഞായി മമ്മുട്ടി മുസ്‌ലിയാർ, സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് വാഫി, സെക്രട്ടറി അബ്ബാസ് വാഫി, മാനേജ് മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.അബ്ബാസ് ഫൈസി പ്രസംഗിച്ചു. പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. ഇ. ലേണിംഗ് മദ്റസ, എസ്.എൻ. ഇ.സി, സുപ്രഭാതം പത്താമത് വാർഷികം എന്നിവ കൺവീനർ ഹാരിസ് ബാഖവി വിശദീകരിച്ചു. സമാപന പ്രാർഥനക്ക് ജംഇയ്യത്തുൽ ഖുത്വ ബാ ജില്ലാ സെക്രട്ടറി മുജീബ് ഫൈസി നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി അശ്റഫ് ഫൈസി പനമരം സ്വാഗതവും സെക്രട്ടറി അബ്ദുൽ ജലീൽ മൗലവി വെള്ളമുണ്ട നന്ദിയും പറഞ്ഞു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.