ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ പദ്ധതിയുടെ ഭാഗമായി ചേനാട് , ഓടപ്പള്ളം , കുപ്പാടി, സർവജന , അസംപ്ഷൻ , ബീനാച്ചി , പഴുപ്പത്തൂർ, പൂമല, കൈപ്പഞ്ചേരി, സ്കൂൾ പരിധിയിലെ കോളനികളിൽ താമസിക്കുന്ന യോഗ്യരായ പട്ടിക വർഗ ഉദ്യോഗാർഥികളിൽ നിന്നും ഊരുകൂട്ട വോളണ്ടിയർ നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 30 ചൊവ്വ രാവിലെ 11 മണിക്ക് സർവജന ഹയർ സെക്കണ്ടറി ഓഫീസിൽ വെച്ച് നടത്തുന്നതാണ്. യോഗ്യത എസ്.എസ്.എൽ.സി ഹോണറേറിയം പ്രതിമാസം 5000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി 10.30ന് മുൻപ് ഹാജരാവുക.ഫോൺ : 9447887798

കൂടികാഴ്ച്ച
ഫുട്ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658