ബത്തേരി : ഹയർ സെക്കണ്ടറി പരീക്ഷയിൽ സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഖൈസ് 1200 ൽ 1164 മാർക്കോടെ 5 വിഷയങ്ങളിൽ എ പ്ലസും 1 വിഷയത്തിൽ എയും നേടി. ഭിന്ന ശേഷി വിദ്യാർത്ഥിയായ ഖൈസ് എല്ലാ പരിമിതികളെയും അതിജീവിച്ചാണ് വിജയത്തിന്റെ വെന്നി കൊടി പാറിച്ചത്. സ്കൂളിൽ പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഖൈസ്.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി