ബത്തേരി :ഹയർ സെക്കണ്ടറി റിസൾട്ടിൽ ചരിത്ര നേട്ടവുമായി ബത്തേരി സർവജന. പരീക്ഷ എഴുതിയ 122 പേരിൽ 113 പേർ ഉപരി പഠനത്തിന് അർഹരായി.വിജയം 92.62 ശതമാനം. ലക്ഷ്മി പ്രിയ ഷാജി , അൽന എലീനസബത് വർഗീസ് , കൃഷ്ണ പ്രിയ ഷാജി , മെറീന ബെന്നി , സന മറിയം , അമീൻ മുഹമ്മദ് , ഫിദ ഫാത്തിമ , നിധ നൗറീൻ വി എസ് , നിയാ ഫാത്തിമ വി എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി .

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







