ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ വാർഷിക പൊതുയോഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പാലക്കപ്രായിൽ അദ്ധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ പ്രകാശനം ചെയ്തു.കരുതൽ പദ്ധതിയുടെ ഭാഗമായി ക്യാൻസർ രോഗിക്കുള്ള ചികിത്സാ സഹായം സെൻട്രൽ പ്രോഗ്രാം ഓഫീസർ കെ. വി. ഷാജി വിതരണം ചെയ്തു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ആശംസ അറിയിച്ചു. പോക്സോ നിയമങ്ങളെക്കുറിച്ച് അഡ്വ. സുമേഷ് ജോസഫ് ക്ലാസ്സെടുത്തു.പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സി.ഒ.ലെയോണ അവതരിപ്പിച്ചു.ടി.ഒ.പൗലോസ്, പുഷ്പ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







