കല്യാണത്തിന് മുമ്പേ താരപരിവേഷത്തിൽ അവനീതും അഞ്ജലിയും.

കൽപ്പറ്റ: വയനാട്ടിൽ മാധ്യമ പ്രവർത്തകനായ കൂട്ടുകാരന്റെ കല്യാണത്തിന് സുഹൃത്തുക്കൾ തയ്യാറാക്കി സമ്മാനിച്ച സേവ് ദ ഡേറ്റ് വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് വൈറലാക്കിയതോടെ താര പരിവേഷത്തിലാണ് വിവാഹത്തിനൊരുങ്ങുന്ന അവനീതും. ഈ കുഞ്ഞു വീഡിയോ “നാങ്കള കല്ല്യാണാഞ്ചു “. രണ്ട് ദിവസം കൊണ്ട് സമൂഹ മാധ്യമങളിൽ വൈറലായിക്കഴിഞ്ഞു.

ഓൺലൈൻ ചാനൽ നടത്തുന്ന അവനീത് വയനാട്ടിലെ ഗോത്രവിഭാഗത്തിലെ പണിയ വിഭാഗത്തിൽ ഈ രംഗത്തെ ആദ്യ മാധ്യമ പ്രവർത്തകൻ കൂടിയാണ്.
പണിയ ഭാഷയിൽ
“നാങ്കള കല്ല്യാണാഞ്ചു. “എന്നാൽ
ഞങ്ങളുടെ കല്യാണമാണ് എന്നാണ് അർത്ഥം.
വയനാട്ടിലെ ഗോത്ര വിഭാഗമായ പണിയ സമുദായത്തിലെ തനത് ആചാരങ്ങൾ പകർത്തി കൊണ്ടാണ് അവനീതിന്റെയും അഞ്ജലിയുടെയും വിവാഹത്തിന്റെ സേവ് ഡേറ്റ് വീഡിയോ ” നാങ്കള കല്യാണാ ഞ്ചു …” എന്ന പേരിൽ സഹപ്രവർത്തകർ ഒരുക്കിയത്. വയനാട്ടിലെ വലിയ ഗോത്ര സമുദായമായ പണിയസമുദായത്തിന്റെ തനത് ആചാരങ്ങൾ പലതും ഇന്ന് അന്യന്നിന്ന് പോകുന്ന സാഹചര്യത്തിലാണ് ഇവയെ ഓർമ്മയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി അവനീതും കൂട്ടുകാരും ഇത്തരമൊരു സേവ് ദി ഡേറ്റ് വീഡിയോ ഒരുക്കിയത്.
പ്രശാന്ത് വയനാടാണ് ‘ ഫോട്ടോ ഗ്രാഫറും ഡ്രോൺ പൈലറ്റുമായ
പ്രശാന്ത് വയനാടാണ്
ക്യാമറ ചെയ്തിട്ടുള്ളത്. രാജിത്ത് വെള്ളമുണ്ടയുടേതാണ് സ്ക്രിപ്റ്റ്.കെൻഡ് മീഡിയ എഡിറ്റിംഗ് നിർവ്വഹിച്ചു.

ഗോത്രാചാരങ്ങളുടെ പശ്ചാത്തലത്തിൽ തനത് വേഷവിധാനങ്ങളുമായാണ് വരനും വധുവും ബന്ധുക്കളും ഉൾപ്പെടെ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് കാടിൻറെ പശ്ചാത്തലത്തിൽ കാവുകളുടെ പശ്ചാത്തലത്തിൽ തുടിയും ചീനയുമുപയോഗിച്ചുള്ള വാദ്യമേളങ്ങളും ദൃശ്യങ്ങൾക്ക് മിഴിവേകുന്നുണ്ടു. മെയ് 29 നാണ് വെള്ളമുണ്ട സ്വദേശിയായ അവനീതിന്റെയും ചീരാൽ സ്വദേശിനിയായ അഞ്ജലിയുടെയും വിവാഹം മാനന്തവാടി വള്ളിയൂർക്കാവിൽ വച്ച് നടക്കുന്നത്.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി

പിഎസ്‍സി അഭിമുഖം

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 157/2024), ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 154/2024), യുപി

കിടുവല്ല അല്‍ കിടു! റെക്കോഡുകള്‍ സ്വന്തം പേരിലാക്കി ഐഫോണ്‍ 17 എയര്‍; വില വെറും ‘ഒന്നേകാല്‍ ലക്ഷം’ മുതല്‍

ഒടുവില്‍ അവനെത്തി, ആപ്പിള്‍ ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ ഐഫോണ്‍ 17 എയര്‍! ഐഫോണ്‍ 17 ലോഞ്ചിനായി കാത്തിരുന്ന ആപ്പിള്‍ ഫാന്‍സ് മുഴുവന്‍ കാത്തിരുന്നത് ഐഫോണ്‍ 17 എയറിന് വേണ്ടിയായിരുന്നു. ഫീച്ചറുകളിലൊന്നും ഒരു വിട്ടുവീഴ്ചയും

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്

സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ്‌ ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

വയോസേവന അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾക്ക് നോമിനേഷന്‍ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കിവരുന്ന സർക്കാർ, സർക്കാരിതര വിഭാഗങ്ങള്‍ക്കും വിവിധ കലാ-കായിക-സാംസ്‌കാരിക മേഖലകളിൽ കഴിവ് തെളിയിച്ച മുതിർന്ന

പുതിയ വണ്ടി വാങ്ങുമ്പോൾ ടയറിനടിയിൽ നാരങ്ങ വെയ്ക്കുന്നതിന് പിന്നിലൊരു കാരണമുണ്ട്

പുതിയ വാഹനം ആദ്യമായി ഓടിക്കുമ്പോള്‍ ടയറിന് താഴെയായി നാരങ്ങ വച്ച് വാഹനം ഓടിച്ചുതുടങ്ങുന്ന ഒരു പതിവ് പലരുടെയും വിശ്വാസത്തിന്‍റെ ഭാഗമാണ്. അത്തരമൊരു ചടങ്ങിന്‍റെ പിന്നിലെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടില്ലേ. ഇതിന് പ്രധാനമായും ഉത്തരങ്ങൾ നൽകുന്നത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *