ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതിയുടെ ഭാഗമായി സര്‍വ്വേ നടത്തി. കല്‍പ്പറ്റ മുനിസിപ്പല്‍ പരിധിയിലെ നെടുങ്ങോട് കോളനിയില്‍ നടത്തിയ സര്‍വ്വേ മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതി ആദ്യഘട്ടത്തില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലാണ് നടപ്പിലാക്കുന്നത്. 28 വാര്‍ഡുകളിലായി രണ്ട് വളണ്ടിയര്‍മാരാണ് സര്‍വ്വേ നടത്തുന്നത്. ഇ-മുറ്റം സര്‍വ്വേ വളണ്ടിയര്‍മാര്‍ക്ക് 4 ഘട്ടങ്ങളിലായി പരിശീലനം നല്‍കിയിരുന്നു. വൈസ് ചെയര്‍ പേഴ്സണ്‍ അജിത, സി.കെ ശിവരാമന്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, അംജദ് ബിന്‍ അലി, ഷമീര്‍, ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,