മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍ സ്‌ക്വാഡ് ഗൃഹസന്ദര്‍ശനം നടത്തി

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് സ്‌ക്വാഡ് ഗൃഹസന്ദര്‍ശനം നടത്തി. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ പരിധിയിലെ വാര്‍ഡുകളിലാണ് ക്യാമ്പയിന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹരിതകര്‍മസേനയ്ക്ക് മാലിന്യവും യൂസര്‍ ഫീയും നല്‍കാത്ത വീടുകളിലും സ്ഥാപനങ്ങളിലും ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ 3 ഗ്രൂപ്പുകളായി തിരിഞ്ഞ് 65 വീടുകളില്‍ സന്ദര്‍ശനം നടത്തി. ഹരിതകര്‍മസേനയോട് സഹകരിക്കാത്ത വീടുകളും സ്ഥാപനങ്ങളും ജൂണ്‍ മാസം മുതല്‍ സഹകരിക്കുമെന്ന് ഉറപ്പ് നല്‍കിയ വീടുകളില്‍ നിന്നും അജൈവ മാലിന്യവും യൂസര്‍ഫീയും ശേഖരിച്ചു. നവകേരളം റിസോഴ്പേഴ്സണ്‍മാര്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, ആര്‍.ജി.എസ്.എ പ്രതിനിധികള്‍, മുണ്ടേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്, എസ്.പി.സി വിദ്യാര്‍ത്ഥികള്‍, നവകേരളം ഇന്റേണ്‍സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു വിഷയാവതരണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി മുസ്തഫ, വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ പള്ളിയാല്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഹര്‍ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.