മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത സഭ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്‍റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഹരിത സഭയോനുബന്ധിച്ച് മാലിന്യ സംസ്കരണത്തിന്‍റെ പ്രാധാന്യവും, നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്തു. മാലിന്യ സംസ്കരണ രംഗത്ത് ഗ്രാമ പഞ്ചായത്തിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച, റിപ്പോര്‍ട്ട് അവതരണം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്തില്‍ മാലിന്യ മുക്തം നവകേരളം നിര്‍മ്മിതിയില്‍ അണിചേര്‍ന്ന ഹരിതകര്‍മ്മ സേനാംഗങ്ങളെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ചേര്‍ന്ന് അനുമോദിച്ചു. സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍, വാര്‍ഡ് തല ശുചിത്വ ആരോഗ്യ പോഷകസമിതി അംഗങ്ങള്‍, ഹരിത കര്‍മ്മ സേന, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സ്കൂള്‍ എൻഎസ്എസ് ചുമതലയുള്ള അധ്യാപകരും, വിദ്യാര്‍ത്ഥികളും, സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തകര്‍, കുടുംബശ്രീ ജില്ലാ തല ഉദ്യോഗസ്ഥര്‍, റവന്യു ഉദ്യോഗസ്ഥര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, വി.ഇ.ഒ മാര്‍, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ