പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പുവയല്‍, ചെന്നലോട്, മൈലൈടുംകുന്ന്, ലൂയിസ് മൗണ്ട്, കല്ലന്‍കാരി, വൈപ്പടി, മൊയ്തൂട്ടിപടി ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി
നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി.