പട്ടയമേള ജൂണ്‍ 12ന് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന രണ്ടാംഘട്ട പട്ടയമേളയുടെ ഉദ്ഘാടനം ജൂണ്‍ 12 ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. രാവിലെ 10 ന് കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പട്ടയമേളയോടൊപ്പം സബ് കളക്ടറുടെ പുതിയ ക്യാമ്പ് ഓഫീസ്, കളക്ടറേറ്റിലെ ഐ.പി ബേസ്ഡ് ഇന്റര്‍കോം, ലാന്‍ നെറ്റ്‌വര്‍ക്ക് നവീകരണം, അഡ്വ. സി. സിദ്ദീഖ് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് വില്ലേജ് ഓഫീസുകളില്‍ കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍ എന്നിവ അനുവദിച്ചതിന്റെയും കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലെ പുതിയ ഹൈബ്രിഡ് വീഡിയോ കോണ്‍ഫറന്‍സിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടന പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും. കമ്പ്യൂട്ടര്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കും. എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

695 പട്ടയങ്ങളും 108 വനാവകാശ രേഖകളും അടക്കം 803 പേര്‍ക്കാണ് രണ്ടാംഘട്ട പട്ടയമേളയില്‍ രേഖകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനത്തില്‍ ജില്ലയില്‍ 412 പട്ടയങ്ങളും രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി 1566 പട്ടയങ്ങളും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായി മാനന്തവാടിയില്‍ നടന്ന ഒന്നാം ഘട്ട പട്ടയമേളയില്‍ 1203 പട്ടയങ്ങളുമടക്കം 3181 പട്ടയങ്ങള്‍ ഇതിനോടകം വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം

കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം

ശ്രീനാരായണഗുരുവിന്റെ 171–ാമത്‌ ജയന്തി വിപുലമായി ആഘോഷിച്ചു.

കേണിച്ചിറ: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവസേവാശ്രമത്തിൽ ശ്രീനാരായണ ഗുരുവിന്റെ 171–ാമത്‌ ജയന്തി വിപുലമായി ആഘോഷിച്ചു. ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ

ബപ്പനം മഹല്ലിൽ ഇശൽമീലാദ് സംഘടിപ്പിച്ചു.

വാരാമ്പറ്റ: ബപ്പനം നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇശൽ മീലാദ് നബിദിനാഘോഷപരിപാടികൾ സമാപിച്ചു. പ്രദേശത്തെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച അക്കാദമിക് പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ

മദ്യവും തോട്ടയും പിടികൂടിയ സംഭവം:അറസ്റ്റിലായ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ്; യഥാർത്ഥ പ്രതികളിലൊരാൾ അറസ്റ്റിൽ

പുൽപ്പള്ളി: മദ്യവും,സ്ഫോടകവസ്‌തുക്കളും പിടികൂടിയതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്‌ത് റിമാണ്ടിൽ കഴിയുന്ന പുൽപ്പള്ളി മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. മുള്ളൻകൊല്ലിയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഭിന്നതയും, വ്യക്തിവിരോധവും മൂലം അഗസ്റ്റിനെ കുടു

കാമുകനിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക മാനസിക പീഡകളെക്കുറിച്ച് തുറന്നു പറഞ്ഞു അവതാരകയുടെ പോസ്റ്റ്; മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ജസീലയുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു.

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീണ്‍. ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ജസീല ശ്രദ്ധ നേടി.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചില ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോള്‍

ഫോസ്മോ വയനാട് ജമാലുപ്പ എൻഡോവ്മെന്റ് വിതരണം ചെയ്തു.

ഡബ്യൂ.എം.ഒ. വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി ഡബ്ല്യൂ.എം.ഒ. പൂർവ്വവിദ്യാർത്ഥി സംഘടനയായ ‘ഫോസ്മോ’ യു.എ.ഇ. ചാപ്റ്റർ, ജമാൽ സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ ജമാലുപ്പ എൻഡോവ്മെന്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുട്ടിൽ യതീംഖാന ക്യാമ്പസിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.