ബത്തേരി നഗരസഭയുടെ 2021-22 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ ചിലവഴിച്ച് ഗവ. സർവജന സ്ക്കൂളിലെ വി. എച്ച്. എസ്സ്. ഇ വിഭാഗത്തിനായി നിർമ്മിച്ച റെസ്റ്റ് റൂം കോംപ്ലെക്സ് നഗരസഭാ ചെയർമാൻ ടി.കെ രമേഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ സഹദേവൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. റഷീദ് ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷാമില ജുനൈസ് ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാലി പൗലോസ് ,മുൻസിപ്പൽ കൗൺസിലർ ജംഷീർ അലി ,പിടിഎ പ്രസിഡണ്ടും മുൻസിപ്പൽ കൗൺസിലറുമായ അസീസ് മാടാല , എസ്. എം. സി ചെയർമാൻ അബ്ദുൾ സത്താർ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ അബ്ദുൽ നാസർ , വി. എച്ച്. എസ് . ഇ പ്രിൻസിപ്പാൾ ദിലിൻ സത്യനാഥ് , ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ജിജി ജേക്കബ് , സീനിയർ അസിസ്റ്റന്റ് അമ്പിളി നാരായണൻ ,സ്റ്റാഫ് സെക്രട്ടറി വിജോഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ