പറളിക്കുന്ന് W.O.L.P സ്കൂളിൽ 2023-24 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻപ്പാട്ട് കലാകാരനും അധ്യാപകനുമായ ബിനു സുകുമാരൻ നിർവഹിച്ചു. തുടർന്ന് സ്കൂൾ മാഗസിൻ പ്രകാശനവും നാടൻ പാട്ടരങ്ങും ഉണ്ടായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം. പി. സിന്ധു ,പി. ടി. എ. പ്രസിഡന്റ് ഷമീർ ,എം. പി. ടി. എ. പ്രസിഡന്റ് നുസ്‌ലി , വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ സ്നേഹലത എന്നിവർ സംസാരിച്ചു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.