മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍;എസ്.പി.സി.എ പ്രവര്‍ത്തനം ജില്ലയില്‍ ശക്തമാക്കും

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ 2018 ലെ നിര്‍ദേശപ്രകാരമുള്ള എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രു വല്‍റ്റി റ്റു അനിമല്‍സ് ) കമ്മിറ്റിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായി പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശമനുസരിച്ചുള്ള പുതിയ കമ്മിറ്റി രൂപീകരിക്കും. സൊസൈറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും അംഗത്വം നല്‍കും. ഇതിനായി ജൂലൈ 25 വരെ ജില്ലയില്‍ അംഗത്വ കാമ്പയിന്‍ നടത്തും. അംഗത്വം ലഭിക്കുന്നതിന് 100 രൂപ പ്രവേശന ഫീസും ഒരു വര്‍ഷത്തേക്ക് 200 രൂപയുമാണ് അംഗത്വഫീസ്. ആജീവനാന്ത അംഗത്വത്തിന് 10000 രൂപയുമാണ് ഫീസ് നല്‍കേണ്ടത്. എല്ലാ മൃഗാശുപത്രിയിലും ജില്ലാ പഞ്ചായത്തിലും അംഗത്വത്തിനുള്ള അപേക്ഷാ ഫോം ലഭിക്കും. പരമാവധി അംഗങ്ങളെ ചേര്‍ത്ത ശേഷം പുതിയ കമ്മിറ്റി രൂപീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കോ-ചെയര്‍മാനുമാണ്. മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സൊസൈറ്റിക്ക് ശക്തമായ നടപടി സ്വീകരിക്കാന്‍ സാധിക്കും. സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിനായി ഒരു സ്ഥിരം ഓഫീസ് സംവിധാനമൊരുക്കും. മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ സമിതിയില്‍ ഉള്‍പ്പെടുത്തും.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജയരാജ്, ജില്ലാ പഞ്ചായത്ത് എഫ്.ഒ സുനില, കല്‍പ്പറ്റ നഗരസഭ സെക്രട്ടറി എന്‍.കെ. അലി അസ്ഹര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ സെക്രട്ടറി കെ.എം. സൈനുദ്ധീന്‍, സി.എച്ച്. സ്റ്റാന്‍ലി, ബിനു ജോര്‍ജ്ജ്, സലീം കടവന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.