കൽപ്പറ്റ : കേരളം ഭരിക്കുന്നത് പിടിച്ച് പറിക്കാരുടെ സർക്കാരാണെന്നും അതിന്റെ നേതാവാണ് സംസ്ഥാന മുഖ്യമന്ത്രിയെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ നരേന്ദ്ര മോഡി സർക്കാറിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് വയനാട് പാർലമെന്റ് മണ്ഡലത്തിൽ ബി.ജെ.പി. നടത്തിയ വിശാൽ ജനസഭ മീനങ്ങാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് കെ.പി മധു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി ശങ്കർ, കെ.സദാനന്ദൻ , പി.സി ഗോപിനാഥ്, എം.ശാന്തകുമാരി , ഉത്തര മേഖല വൈസ് പ്രസിഡണ്ട് പി.ജി ആനന്ദ് കുമാർ,ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. ശ്രീനിവാസൻ, പ്രശാന്ത് മലവയൽ , പുൽപ്പള്ളി മണ്ഡലം പ്രസിഡണ്ട് പുത്തൻപുരയിൽ , ശരത് മാനന്തവാടി എന്നിവർ പ്രസംഗിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.