ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “നട്ടു വളർത്താം,തണലേകാം” പരിപാടിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പാലക്കപ്രായിൽ നിർവഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ക്ലാസ് എടുത്തു.യൂണിറ്റ് പ്രസിഡന്റ് ടി.യു.പൗലോസ് അധ്യക്ഷനായിരുന്നു.ബാങ്ക് സുരക്ഷ ഇൻഷുറൻസിനെക്കുറിച്ച് ജിലി ജോർജ് വിശദീകരിച്ചു.ലെയോണ,വിമല,പുഷ്പ,
തസ് ലീമ എന്നിവർ സംസാരിച്ചു.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669