ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നേഴ്സിംഗ് സ്‌കൂളുകളിലെ ജനറല്‍ നേഴ്സിംഗ് കോഴ്സിലേക്ക് വിമുക്തഭടന്‍മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 20 നകം ബന്ധപ്പെട്ട നേഴ്സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പ് സൈനികക്ഷേമ ഡയറക്ടറുടെ ശുപാര്‍ശക്കായി ജില്ലാ സൈനികക്ഷേമ ഓഫീസറുടെ വിമുക്തഭട ആശ്രിത സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 20 നകം സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷാഫോമും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ www.dhskerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04936 202668.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം