ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ. സി.,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു.”എല്ലാ വീട്ടിലും പച്ചക്കറി തോട്ടം” പരിപാടിയുടെ ഭാഗമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി കോട്ടയിൽ ഉത്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് കാഞ്ഞിരമുകളിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ആശംസ അർപ്പിച്ചു.ഇടവക ട്രസ്റ്റി ബേബി ചെറിയാൻ,യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി,സെക്രട്ടറി ലിസി ജോർജ് ,ഉഷ,ഷൈജ എന്നിവർ സംസാരിച്ചു.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം