ഇനി മുതല്‍ മൊബൈലും ടി.വിയുമൊക്കെ വിലക്കുറച്ച് വാങ്ങാം; കുറഞ്ഞ ജി.എസ്.ടി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; വിലക്കുറവിങ്ങനെ

ടെലിവിഷന്‍, മൊബൈല്‍ തുടങ്ങിയ ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. വീട്ടുപകരണങ്ങളുടേയും, സ്മാര്‍ട്ട്‌ഫോണുകളുടേയും ജി.എസ്.ടിയില്‍ കുറവ് വരുത്തുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്ത് ജി.എസ്ടി നടപ്പിലാക്കിയതിന്റെ ആറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി, 2023 ജൂലൈ ഒന്നിനാണ് ഇലക്ട്രോണിക് വീട്ടുപകരണങ്ങളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയുമൊക്കെ ചരക്ക് സേവന നികുതിയില്‍ കുറവ് വരുത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. കൂടാതെ ട്വിറ്ററിലൂടെ നികുതി കുറയുന്ന സാധനങ്ങളുടെ പുതുക്കിയ ലിസ്റ്റും മന്ത്രാലയം പുറത്തുവിട്ടിരുന്നു.

പുതിയ തീരുമാനം നിലവില്‍ വന്നാല്‍ മൊബൈല്‍ ഫോണുകള്‍, 27 ഇഞ്ച് വരെയുള്ള ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, തുടങ്ങിയവയുടെ നികുതിയില്‍ കുറവ് ഉണ്ടാകും.പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ പ്രകാരം ഇനി വെറും 12 ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതി.നേരത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 31.3 ശതമാനം ജിഎസ്ടി ആയിരുന്നു നല്‍കേണ്ടിയിരുന്നത്. ഇതുപോലെ തന്നെ
സ്മാര്‍ട്ട് ടിവികള്‍, റഫ്രിജറേറ്ററുകള്‍, ഡെസ്‌ക്ടോപ്പുകള്‍ എന്നിവയും മറ്റും വാങ്ങുന്നതിനും ഇനി കുറഞ്ഞ നികുതി നല്‍കിയാല്‍ മതി. പുതിയ തീരുമാനത്തിലൂടെ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒപ്പം ഗൃഹോപകരണങ്ങളും ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ ധനകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നു.

21 ഇഞ്ച് വരെയുള്ള ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ( മിക്സര്‍, ജ്യൂസര്‍, വാക്വം ക്ലീനര്‍ മുതലായവ ), ഗീസറുകള്‍, ഫാനുകള്‍, കൂളറുകള്‍ എന്നിവയ്ക്ക് ഇനി 18 ശതമാനം നികുതി നല്‍കിയാല്‍ മതി. നേരത്തെ ഇത് 31.3 ശതമാനം ആയിരുന്നു.ഇതിന് പുറമെ വേറെയും ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. എല്‍പിജി സ്റ്റൗവിന്റെ ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറച്ചു. നേരത്തെ ഇത് 21 ശതമാനം ആയിരുന്നു. തയ്യല്‍ മെഷീനുകളുടെ ജിഎസ്ടി നിരക്കിലും കുറവ് വരും. 16 ശതമാനത്തില്‍ നിന്ന് 12 ശതമാനമായിട്ടാണ് നികുതി കുറയുക

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.