സംസ്ഥാന സർക്കാരിന്റെ ,ഈ വർഷത്തെ മികച്ച രണ്ടാമത്തെ മലയാള സിനിമക്കുള്ള അവാർഡ് കരസ്ഥമാക്കിയ ‘കെഞ്ചിര’ സിനിമയിലെ നായിക ദ്വാരക പത്തിൽക്കുന്ന് സ്വദേശി വിനുഷ രവിയെ നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ആദരിച്ചു.ബാങ്ക് ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് മനു ജി കുഴിവേലി അധ്യക്ഷനായി.മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ഒ.ആർ കേളു ഉത്‌ഘാടനം നിർവഹിച്ചു.ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അഭിലാഷ് മുഖ്യാഥിതിയായി.യോഗത്തിന് ബാങ്ക് വൈസ് പ്രസിഡന്റ് എം.പി വത്സൻ സ്വാഗതവും ബാങ്ക് സെക്രട്ടറി ഇൻ ചാർജ് രാജു മാത്യു നന്ദിയും പറഞ്ഞു.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ