കാവുംമന്ദം: നാൽപ്പത്തി രണ്ട് വർഷക്കാലം തരിയോട് ഗവ. എൽ പി സ്കൂളിൽ പാചക തൊഴിലാളിയായി ജോലി ചെയ്തു വിരമിച്ച മടത്തുവയൽ കേളു എന്നവർക്ക് സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു ഉപഹാരം നൽകി. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ചന്ദ്രൻ മടത്തുവയൽ, സീനിയർ അസിസ്റ്റൻറ് സിപി ശശികുമാർ, സന്തോഷ് കോരംകുളം, രാധിക ശ്രീരാഗ്, എം പി കെ ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപിക ബിന്ദു തോമസ് സ്വാഗതവും കേളു മഠത്തുവയൽ നന്ദിയും പറഞ്ഞു…

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.