മാനന്തവാടി : സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റി ഈ വർഷവും ഒട്ടേറെ നിർധനരായ വിദ്യാർത്ഥികളെ മെഡിക്കൽ എഞ്ചിനീയറിംഗ് കോച്ചിങ്ങിനായി പാലാ ബ്രില്ല്യൻ്റ് അക്കാദമിയിൽ അയച്ചു. പാലാ ബ്രില്ല്യന്റുമായി ചേർന്നുള്ള സംയുക്ത സംരംഭം മായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം 23കുട്ടികളെ കോച്ചിങ്ങിന് അയച്ചു. ഒരു കുട്ടിയെ സിവിൽ സർവീസ് കോച്ചിങ്ങിനും അയച്ചിട്ടുണ്ട്. മുൻ വർഷം കോച്ചിങ്ങിനു അയച്ച വിദ്യാർത്ഥികളിൽ പലർക്കും ഐ.ഐ.റ്റി , എൻ.ഐ.റ്റി, എം.ബി.ബി.എസ് എന്നിവയിൽ അഡ്മിഷൻ ലഭിക്കും. പദ്ധതിയുടെ നടത്തിപ്പുമായി ചേർന്നു പ്രവർത്തിച്ച സ്പന്ദനം സസ് കമ്മിറ്റി അംഗങ്ങളായ പി.സി. ജോൺ, കെ. ബാബുഫിലിപ്പ്, എം. കരുണാകരൻ, പി.കെ. മാത്യു എന്നിവരെ സ്പന്ദനം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിനന്ദിച്ചു. യോഗത്തിൽ ഫാ. വർഗീസ് മറ്റമന അധ്യക്ഷത വഹിച്ചു. പി.വി. ജസ്റ്റിൻ, അലി ബ്രൻ, എം.ജെ. വർക്കി, ജോസ് ഇലഞ്ഞിമറ്റം, കെ. മുസ്തഫ, എൻ. കുര്യൻ, കെ. മോഹനൻ, ഷക്കീൽ അലി, കെ.എം. ഷിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും