മീനങ്ങാടി മുരണിയിൽ കാണാതായ വയോധികനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു.
കീഴാനിക്കൽ സുരേന്ദ്രനെയാണ് ഇന്നലെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പൾസ് എമർജൻസി ടീം എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ.
കഴിഞ്ഞ ദിവസം പുല്ലരിയാൻ പോയ സുരേന്ദ്രനെ അജ്ഞാത ജീവി കൊണ്ടുപോയതായാണ് സംശയം

അന്തർ സംസ്ഥാന യോഗം നടത്തി
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ