തൃശ്ശിലേരി: സർവ്വമത സംഗമഭൂമിയായ മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി തൃശ്ശിലേരിയിൽ പരി.ബസേലിയോസ് ബാവയുടെ പെരുന്നാൾ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു.വികാരി ഫാ.ഷിൻസൺ മത്തോക്കിലിന്റെ അധ്യക്ഷതയിലും ട്രസ്റ്റി, സെക്രട്ടറി,മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ കൂടിയ പെരുന്നാൾ പൊതുയോഗത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ നടത്തുവാൻ തീരുമാനിച്ചുപെരുന്നാൾ കൺവീനർ പി.വി സ്കറിയ പുളിക്കകുടിയിൽ, പബ്ലിസിറ്റി അജീഷ് സജി വരമ്പേൽ &മിഥുൻ എൽദോ
പുളിക്കകൂടിയിൽ,ഫുഡ് കമ്മിറ്റി എൻ പി ജോർജ് ഞാറാകുളങ്ങര & സാറാമ്മ തോമസ് പൂവ്വണ്ണാംവിളയിൽ,തീർത്ഥയാത്ര കൺവീനർ പി കെ ജോർജ് പുളിക്കകുടിയിൽ, യൽദോ ബേസിൽ സംഗമം കൺവീനർ ബേസിൽ മത്തായി പുളിക്കകുടിയിൽ എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്
ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്