പോലീസുകാരെ ആക്രമിച്ച് ട്രെയിനിൽ നിന്നും ചാടിപ്പോയ പ്രതിയെ സിക്കിമിൽ നിന്നും സാഹസികമായി പിടികൂടി വയനാട് പോലീസ്

കൽപ്പറ്റ: ആന്ധ്രയിൽ വെച്ച് പോലീസുകാരെ ആക്രമിച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങൾക്കുള്ളിൽ സിക്കിം, ഗാങ്ടോക്കിൽ വച്ച് വയനാട് പോലീസ് സാഹസികമായി പിടികൂടി. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൽക്കട്ടയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴി രക്ഷപ്പെട്ട കോഴിക്കോട്, തൊട്ടിൽപ്പാലം, കാവിലുംപാറ സ്വദേശിയായ ആലങ്ങാട്ടിൽ സൽമാനുൽ ഫാരിസിനെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കേരളത്തിൽ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി കേസുകളും വാറണ്ടുകളും നിലവിലുണ്ട്.

വയനാട് ജില്ലാ പോലീസ് മേധാവി പദംസിംഗ് ഐ.പി.എസിന്റെ നിർദ്ദേശത്തെ തുടർന്ന് വയനാട് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ളയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഒട്ടുമിക്ക സംസ്ഥാനങ്ങളിലെല്ലാം പ്രതിക്കുവേണ്ടി ഊർജ്ജിതമായ അന്വേഷണം നടത്തിവരുകയായിരുന്നു. ഗാങ്ടോക്കിൽ ഒളിവിൽ താമസിച്ചു വരവെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

വിശ്രമമില്ലാത്ത 20 ദിനരാത്രങ്ങൾ, ഏഴ് സംസ്ഥാനങ്ങളിലായി 9000 കിലോമീറ്ററിലധികം യാത്രകൾ, ഉത്തരേന്ത്യയിലെ കനത്ത മഴയെ തുടർന്നുള്ള പ്രതികൂല സാഹചര്യങ്ങൾ, ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് പോലീസ് സംഘം പ്രതിയിലേക്ക് എത്തിപ്പെടുന്നത്. പിടിക്കപ്പെടാതിരിക്കാൻ മറ്റൊരാളുമായും യാതൊരു ബന്ധവും പുലർത്താതെ ഒളിവിൽ കഴിയുകയായിരുന്ന സൽമാനുൽ ഫാരിസിനെ അന്വേഷണസംഘം പിടികൂടുമ്പോൾ കേരളത്തിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾക്കാണ് തുമ്പുണ്ടാകുന്നത്.

അന്വേഷണ സംഘത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫ്, പടിഞ്ഞാറത്തറ എസ്.ഐ ഷറഫുദ്ദീൻ, എ.എസ്.ഐ ബിജു വർഗീസ്, പോലീസ് ഉദ്യോഗസ്ഥരായ സി.കെ. നൗഫൽ, കെ.കെ. വിപിൻ, സരിത്ത്, ദേവജിത്ത്, സക്കറിയ, ബിജിത്ത് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.