മാനന്തവാടി: കോൺഗ്രസ് നേതാക്കളെ കള്ളക്കേസ് എടുത്ത് പ്രതികാരം തീർക്കുന്ന പിണറായി ഗവൺമെൻ്റിൻ്റെ നയത്തിനെതിരെയും, ആലുവയിൽ അതിദാരുണമായി കൊലചെയ്യപ്പെട്ട പിഞ്ചു ബാലിക ചാന്ദിനിയുടെ മരണത്തിലെ പ്രതിയെ പിടികൂടാൻ പോലീസ് അലംഭാവം കാണിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തുടനീളം നടക്കുന്ന പോലീസ് സ്റ്റേഷൻ മാർച്ചും,ധർണ്ണയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും,ധർണ്ണയും നടത്തി. കെ.പി.സി.സി.മെമ്പർ പി.പി. ആലി ഉദ്ഘാടനം ചെയ്തു.മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം. നിശാന്ത് അധ്യക്ഷത വഹിച്ചു. അഡ്വ.എൻ.കെ.വർഗ്ഗീസ്, എം.ജി.ബിജു, സിൽവി തോമസ്, പി.വി.ജോർജ്, എക്കണ്ടി മൊയ്തൂട്ടി, അഡ്വ.ശ്രീകാന്ത് പട്ടയൻ, സാബു പൊന്നിയിൽ, പി.എം.ബെന്നി, മുജീബ് കോടിയോടൻ, സുഹൈർ സി.എച്ച്, സുശോഭ് ചെറുക്കുമ്പം, എം.പി.ശശികുമാർ, എന്നിവർ സംസാരിച്ചു. സതീശൻ പുളിമൂട് ശശി തോൽപ്പെട്ടി, എം.ജി.ബാബു, ശശി.കെ, അസീസ്സ് വാളാട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം കോൺഗ്രസ് കമിറ്റി പ്രസിഡണ്ട് മറ്റു ഭാരവാഹികൾ, മഹിളാ കോൺഗ്രസ്, ഐ.എൻ.ടി.യു.സി, യൂത്ത് കോൺഗ്രസ് കെ.എസ്.യു തുടങ്ങി പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്