കേണിച്ചിറ: സംസ്ഥാന സർക്കാരിന്റെ നീതിനിർവ്വഹണ നിഷ്പക്ഷ രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കേണിച്ചിറ ടൗണിൽ നിന്നും ആരംഭിച്ച നുറുകണക്കിന് ആളുകൾ പങ്കെടുത്ത മാർച്ച് പോലീസ് സ്റ്റേഷനു മുമ്പിൽ പോലീസ് തടഞ്ഞു. കേണിച്ചിറ പോലീസ് സ്റ്റേഷനു മുമ്പിൽ നടത്തിയ മാർച്ച് ബത്തേരി എം എൽ എ ഐസി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ , കെ കെ വിശ്വനാഥൻ മാസ്റ്റർ , പി ഡി സജി , എൻ യു ഉലഹന്നാൽ , പി എം സുധാകരൻ, ബീനാ ജോസ്, വിൻസന്റ് ചെരവയലിൽ, തുടങ്ങിയവർ സംസാരിച്ചു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം