മലബാർ മേഖല സഹകരണ ക്ഷീരോദ്പാദക യൂണിയൻ്റെയും വയനാട് പി ആൻഡ് ഐ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ 2023-24 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ പാൽ സംഭരണ വർദ്ധനവിൽ ലക്ഷ്യം പൂർത്തീകരിച്ച കുപ്പാടിത്തറ ക്ഷീര സംഘത്തിന് പുരസ്കാരം. പനമരം ഹെഡ്ക്വാർട്ടറിൽ ഏപ്രിൽ – ജൂൺ മാസങ്ങളിലായി ക്രമാനുഗതമായ സംഭരണ പുരോഗതി, അണുഗുണനിലവാരം എന്നിവ കൈവരിച്ചത്തിനുള്ള പുരസ്കാരം സംഘം പ്രസിഡൻ്റ്
ശിവദാസൻ പി എം,
സെക്രട്ടറി ജോണി ജോർജ്
എന്നിവർ ഏറ്റുവാങ്ങി.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്