തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇംഗ്ലീഷ്, സുവോളജി എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. അധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് 2023 ആഗസ്ററ് 3 വ്യാഴാഴ്ച കട്ടയാട് എഴേനാലിൽ പ്രവർത്തിക്കുന്ന കോളേജിൽ കാലത്ത് 10.30 ന് വാക്ഇൻ ഇന്റർവ്യൂ നടത്തുന്നു. മേൽപറഞ്ഞ വിഷയങ്ങളിൽ യു ജി സി നെറ്റോ പി എച്ച് ഡി യോ നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം
ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04935 230240 , 9495363358

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500