ജിദ്ദ: സൗദി അറേബ്യന്‍ വിമാന കബനിയായ സൗദിയ സര്‍വീസ് പുനരാരംഭിക്കുന്നു. 33 വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്. ഇതില്‍ കേരളത്തിലെ കൊച്ചിയും ഉള്‍പ്പെടും. നവംബര്‍ മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ഏഷ്യയില്‍ 13 വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് തുടങ്ങാന്‍ പോകുന്നത്. ദില്ലി, കൊച്ചി, മുംബൈ എന്നിവയും ഇതില്‍ ഉള്‍പ്പെടും. കൂടാതെ ബംഗ്ലാദേശിലെ ധക്ക, ചൈനയിലെ ഗുവാങ്‌ഷോയു, പാകിസ്താനിലെ ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍, മുള്‍ത്താന്‍, പെഷാവര്‍, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, മലേഷ്യയിലെ ക്വാലാലംപൂര്‍, ഫിലിപ്പീന്‍സിലെ മനില എന്നീ ഏഷ്യന്‍ വിമാനത്താവളങ്ങളിലേക്കും സര്‍വീസ് തുടങ്ങുന്നുണ്ട്.
പശ്ചിമേഷ്യയില്‍ ജോര്‍ദാല്‍ തലസ്ഥാനമായ അമ്മാന്‍, യുഎഇയിലെ അബുദാബി, ദുബായ്, ബഹ്‌റൈന്‍, ലബ്‌നാനിലെ ബെയ്‌റൂത്ത്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കും, നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം, ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, ബ്രിട്ടനിലെ ലണ്ടന്‍, സ്‌പെയിനിലെ മാന്‍ഡ്രിഡ്, ഫ്രാന്‍സിലെ പാരിസ്, തുര്‍ക്കിയിലെ ഇസ്താംബൂള്‍ തുടങ്ങിയ യൂറോപ്യന്‍ കേന്ദ്രങ്ങളിലേക്കും അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലേക്കും സര്‍വീസ് തുടങ്ങും.