മൊബൈല്‍ ഇന്‍റെര്‍നെറ്റ് സ്പീട് ഇന്ത്യ 131ാം സ്ഥാനത്ത്.

ഡല്‍ഹിനിലവിലെ അത്യാധുനിക സാങ്കേതിക യുഗത്തില്‍ മൊബൈല്‍ കബനികള്‍ വലിയ ഓഫറുകള്‍ പ്രഖ്യാപിക്കുന്നു. പ്രതിദിനം 2 ജിബി മുതല്‍ 4 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്നു. കുറച്ചുകൂടി പണം ചിലവഴിച്ച്‌ കൂടുതല്‍ ദൈനംദിന ഡാറ്റ നേടാനാകുന്ന പ്ലാനുകളുമുണ്ട്. അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന കമ്ബനികളുമുണ്ട്.എന്നിരുന്നാലും, മൊബൈല്‍ ഡാറ്റയില്‍ നാം എത്രമാത്രം ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കാറുണ്ടോ?പ്രതിദിനം 2 ജിബി, 3 ജിബി ഡാറ്റ ഉപയോഗിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്? അതിന് നിരവധി കാരണങ്ങളുണ്ട്. ഗെയിമുകള്‍ കളിക്കാനും ഡൗണ്‍ലോഡുകള്‍ നടത്താനും പലരും വൈഫൈ ഉപയോഗിക്കുന്നു.മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത പരിശോധിക്കുന്ന ഒക്ല സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്സ് പുറത്തുവിട്ട ഡാറ്റ അനുസരിച്ച്‌, സെപ്റ്റംബര്‍ മാസത്തെ ലോകത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് റാങ്കിംഗില്‍ 138 രാജ്യങ്ങളില്‍ 131-ാം സ്ഥാനത്താണ് ഇന്ത്യ. ആഗോള ശരാശരി ഡൌണ്‍‌ലോഡ് വേഗത 35.26 എം‌ബി‌പി‌എസ് ആണ്, ഇന്ത്യയില്‍ ഇത് 12.07 എം‌ബി‌പി‌എസ് ആണ്. അപ്‌ലോഡ് വേഗത നോക്കിയാല്‍ ആഗോള ശരാശരി 11.22 എംബിപിഎസ് ആണ്, ഇന്ത്യയില്‍ ഇത് 4.31 എംബിപിഎസ് ആണ്.അയല്‍രാജ്യങ്ങളായ ശ്രീലങ്ക (102), പാകിസ്ഥാന്‍ (116), നേപ്പാള്‍ (117) എന്നിവ ആഗോള സൂചികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. 121 എംബിപിഎസ് വേഗതയുള്ള ദക്ഷിണ കൊറിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. ദക്ഷിണ കൊറിയയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത ഇന്ത്യയിലെ നിശ്ചിത ബ്രോഡ്‌ബാന്‍ഡ് വേഗതയേക്കാള്‍ ഇരട്ടിയാണ്.360p റെസല്യൂഷനോടുകൂടിയ ഒരു YouTube വീഡിയോ ഒരു മണിക്കൂര്‍ കാണുന്നത് 280 Mb ഡാറ്റ ഉപയോഗിക്കുന്നു. അതേ വീഡിയോ 720p റെസൊല്യൂഷനില്‍ കാണാന്‍ 600 MB ഡാറ്റ വേണം. ഫേസ്ബുക്കില്‍ ഒരു മണിക്കൂര്‍ വീഡിയോ കാണാന്‍ 300 എംബിയും നെറ്റ്ഫ്ലിക്സില്‍ കുറഞ്ഞ റെസല്യൂഷന്‍ വീഡിയോയുടെ ഒന്നര മണിക്കൂര്‍ 650 എംബിയുമാണ്.രണ്ട് മണിക്കൂര്‍ Google Chrome ഉപയോഗിക്കുന്നത് 150 MB ഡാറ്റ ഉപയോഗിക്കുന്നു. നിങ്ങള്‍ ഇതെല്ലാം ഒരു ദിവസം കൊണ്ട് ചെയ്താലും, 2 ജിബി ഡാറ്റ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നില്ല. ഇവിടെയാണ് വാരിക്കോരി മൊബൈല്‍ ഡാറ്റ സൌജന്യമായി നല്‍കുന്നതിലെ പൊള്ളത്തരം വ്യക്തമാകുന്നത്. ഡാറ്റയേക്കാള്‍ വേഗതയുള്ള നെറ്റാണ് ഇന്ത്യയിലെ ടെലികോം സേവനദാതാക്കള്‍ നല്‍കേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും

ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.

ശൈത്യകാലത്ത് മുട്ടയ്ക്ക് വന്‍ ഡിമാന്‍ഡ്; പല ഇന്ത്യന്‍ നഗരങ്ങളിലും വില എട്ട് രൂപ കടന്നു.

ശൈത്യകാലത്ത് വലിയ ഡിമാന്‍ഡ് വന്നതോടെ ഇന്ത്യയില്‍ മുട്ടകള്‍ക്ക് വില കൂടി. ഡല്‍ഹിയും മുംബൈയും മുതല്‍ പട്‌ന, റാഞ്ചി വരെയുള്ള റീട്ടെയില്‍ വിപണികളില്‍ ഇപ്പോള്‍ മുട്ടയ്ക്ക് എട്ട് രൂപയോ അതില്‍ കൂടുതലോ ആണ് വില. വില

ന്യൂ ഇയറിനും കുടിച്ച് തകർക്കാം എന്ന് കരുതല്ലേ.. മദ്യപാനവും വായിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. അതായത് തുടർച്ചയായ മദ്യപാനം കാന്‍സറിനും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ BJM Journal ല്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം അനുസരിച്ച് മദ്യപാനം വായിലെ കാന്‍സറിന്

വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ വൈ – ഫൈ ഓഫാക്കണം! ശ്രദ്ധിച്ചില്ലെങ്കില്‍

വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ പരിശോധിക്കും. താക്കോല്‍, പഴസ്, ബാഗ്, ഫോണ്‍ എല്ലാം കൃത്യമായി ശ്രദ്ധിക്കില്ലേ? എന്നാല്‍ നിങ്ങളില്‍ പലരും മറന്നു പോകുന്ന കാര്യങ്ങളിലൊന്ന് ഫോണിന്റെ വൈ ഫൈ ഓഫാക്കുന്നത് ആയിരിക്കും. ഇതിപ്പോള്‍ വൈ

വാട്‌സ്ആപ്പിൽ ബാൻ ചെയ്യപ്പെട്ടോ? മറ്റ് പ്ലാറ്റ്‌ഫോമുകളിലും നിങ്ങളുടെ നമ്പർ ബ്ലോക്ക് ആകാം!

വാട്‌സ്ആപ്പ് നിലവിൽ ഇന്ത്യയിൽ നിന്നുള്ള പത്ത് മില്യണിലധികം അക്കൗണ്ടുകൾ പ്രതിമാസം ബാൻ ചെയ്തുകൊണ്ടിരിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും ഉയരുന്ന സാഹചര്യത്തിലാണ് മെറ്റ ഈ നടപടിയിലേക്ക് കടന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നമ്പർ കൃത്യമായി കണ്ടെത്തി

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയിൽ റെക്കോർഡ് മദ്യവില്‍പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ക്രിസ്മസ് തലേന്ന് വിറ്റത്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.