മാനന്തവാടി: മഹിളാ കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് കൺവെൻഷനും മുൻ കാല മഹിളാ കോൺഗ്രസ് പ്രവർത്തകരെ ആദരിക്കലും നടത്തി. മാനന്തവാടി എൻ.എസ്.എസ്. ഹാളിൽ ചേർന്ന യോഗത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ചു കൊണ്ട് പ്രതിജ്ഞ ചൊല്ലി. യോഗം എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരിജ മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജിനി തോമസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.എൻ.കെ.വർഗ്ഗീസ്, ചിന്നമ്മ ജോസ്, സൗജ.റ്റി.എച്ച്, തങ്കമ്മ യേശുദാസ്, മീനാക്ഷി രാമൻ, സി.ജെ.നിത്യ, അഡ്വ.ഗ്ലാഡീസ് ചെറിയാൻ, സന്ധ്യ ലിഷു, എന്നിവർ സംസാരിച്ചു.

വെറ്ററിനറി ഡോക്ടര്‍ നിയമനം
റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ