വെണ്ണിയോട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ച് കോട്ടത്തറ മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി.ചെയർമാൻ വി സി അബൂബക്കർ ,കൺവീനർ കെ പോൾ, സിസി തങ്കച്ചൻ, അബ്ദുള്ള വൈപ്പടി, മാണി ഫ്രാൻസിസ് , സുരേഷ് ബാബു വാളൽ, ഒ.ജെ മാത്യു, കെ.കെ നാസർ,ടി ഇബ്രായി,കെ കെ മുഹമ്മദലി ,എം മുജീബ്,എം.വി ടോമി, വി ജെ പ്രകാശൻ, ജോസ് അബ്രഹാം എന്നിവർ നേതൃത്വം നൽകി.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്







