പനമരം സിഡിഎസ് കുടുംബശ്രീ ബാലസഭ കുട്ടികൾക്ക് വേണ്ടി ബിൽഡിങ് റെസിലീ യൻസ് പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്യടീച്ചർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ രജനി ജനീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലക്ഷ്മി, ആയിഷ ഉമ്മർ ആശംസകൾ അർപ്പിച്ചു. ബാലസഭ സ്റ്റേറ്റ് ആർ പി പവിത്രൻ മാഷ് ക്ലാസുകൾ എടുത്തു.ഗ്രാമപഞ്ചായത്ത് ബാലസഭ ആർ പി ഹസീm കരീം, ശാന്തമ്മഎന്നിവർ നേതൃത്വം നൽകി. സിഡിഎസ് എക്സിക്യൂട്ടീവ് റസീന നന്ദി പറഞ്ഞു.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ