കൽപറ്റ : സി. ഭാസ്കരൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഏഴാമത് ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് പെരുന്തട്ട എൽസ്റ്റൺ എസ്റ്റേറ്റിൽ നടന്നു. വിവിധ സൈക്ലിംഗ് ക്ലബുകളിൽ നിന്നായി 70 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുത്തു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്. എം. മധു ഉദ്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷൻ സീനിയർ വൈസ്. പ്രസിഡണ്ട് സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. ഗിരീഷ് പെരുന്തട്ട , സാജിദ് .എൻ.സി, മിഥുൻ വർഗീസ്, സോളമൻ എൽ.എ , അർജുൻ തോമസ് ,സുധീഷ് സി.പി എന്നിവർ സംസാരിച്ചു. 31 പോയിന്റുയായി ഡബ്യു.എച്ച്. എസ്. എസ് പിണങ്ങോട് ഓവറോൾ ചാമ്പ്യൻമാരായി. 24 പോയിന്റുമായി ഗ്രാമിക കുട്ടമംഗലം രണ്ടാം സ്ഥാനവും, 16 പോയിന്റുമായി അമിഗോ ബൈക്കേഴ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്