800 പേര്‍ക്ക് നേരിട്ട് തൊഴിൽ; ലക്ഷ്യം 10000 കോടിയുടെ കയറ്റുമതി; ലുലുവിന്റെ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

റീട്ടെയ്ല്‍‌ മേഖലയ്ക്ക് പുറമേ ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും തുടക്കമിട്ട് ലുലു ഗ്രൂപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 150 കോടി മുതല്‍മുടക്കിലാണ് കേന്ദ്രം ഒരുങ്ങിയിട്ടുള്ളത്. 800 പേര്‍ക്കാണ് പുതിയ പുതിയ തൊഴിലവസരം ഒരുങ്ങുന്നത്. കേന്ദ്രത്തിൻറെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. മറൈൻ പ്രൊഡ്കട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെൻറ് അതോറിറ്റി ചെയര്‍മാൻ ദൊഡ്ഡ വെങ്കടസ്വാമിയും ചടങ്ങില്‍ പങ്കെടുത്തു.

സമുദ്രോത്പ്പന്ന കയറ്റുമതി രംഗത്ത് കേരളത്തിന് മികച്ച സാധ്യതയാണുള്ളതെന്നും ലുലു ഗ്രൂപ്പിന്റെ ഈ സംരംഭം മത്സ്യസംസ്കരണ രംഗത്തെ വിപ്ലവമാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നൂതനമായ സംവിധാനത്തിലുള്ള ലുലു ഗ്രൂപ്പിന്റെ പുതിയ കേന്ദ്രം മത്സ്യതൊഴിലാളി മേഖലയ്ക്ക് കൈത്താങ്ങാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ മേഖലയിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ ഈ ചുവടുവയ്പ്പ് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നും കൂടുതല്‍ യൂണിറ്റുകള്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ തുറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിമാസം 2,500 ടണ്‍ സമുദ്രോത്പന്നങ്ങള്‍ സംസ്കരിച്ച്‌ കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലി പറഞ്ഞു. ഈ വര്‍ഷം പതിനായിരം കോടി രൂപയുടെ കയറ്റുമതിയാണ് ലുലു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കളമശ്ശേരിയില്‍ രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത് തന്നെ ആരംഭിക്കുമെന്ന് യൂസഫ് അലി വ്യക്തമാക്കി. പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവും നല്‍കുന്ന മികച്ച പിന്തുണ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കേരളത്തില്‍ നിന്നുള്ള മത്സ്യഉല്‍പ്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, യൂറോപ്പ്, യു.കെ. യു.എസ്., ജപ്പാൻ, കൊറിയ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. വിദേശത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് പ്രധാന വിപണി. മത്സ്യമേഖലയില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ സംസ്ഥാനത്ത് ധാരാളമായുണ്ടെന്നും ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം തൊഴിലാളികള്‍ക്കും ഏറെ ഗുണമാകുമെന്നും മറൈൻ പ്രൊഡ്കട്സ് എക്സ്പോര്‍ട്ട് ഡെവല്‍പ്പ്മെന്റ് അതോറിറ്റി ചെയര്‍മാൻ ദൊഡ്ഡ വെങ്കടസ്വാമി ഐഎഎസ് പറഞ്ഞു.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സലീം വി.ഐ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലീം എം.എ, ലുലു ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ലുലു ഫിനാൻഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ലുലു ഫെയര്‍ എക്സ്പോര്‍ട്ടസ് സിഇഒ നജ്മുദ്ദീൻ ഇബ്രാഹിം, ഫെയര്‍ എക്പോര്‍ട്സ് ജനറല്‍ മാനേജര്‍ അനില്‍ ജലധാരൻ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ

മുഖത്തും കഴുത്തിലും കാണപ്പെടുന്ന വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍*

വൃക്കകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രക്തം ശരിയായി ഫില്‍റ്റര്‍ ചെയയ്യാന്‍ കഴിയാതെ വരികയും ശരീരത്തില്‍ മാലിന്യങ്ങളും ദ്രാവകവും അടിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥയിലാണ് വൃക്കകള്‍ തകരാറിലായി എന്ന് മനസിലാക്കുന്നത്. വിട്ടുമാറാതെ വരുന്ന വൃക്കരോഗം പല വൃക്ക തകരാറിലേക്കും

പരിക്കുപറ്റിയാൽ മൈൻഡ് ചെയ്യില്ല; സഹൽ അടക്കമുള്ള താരങ്ങളെ ഇന്ത്യൻ ക്യാംപിലേക്ക് അയക്കില്ലെന്ന് മോഹൻ ബഗാൻ

ഇന്ത്യന്‍ ക്യാംപിലേക്ക് താരങ്ങളെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് ഐഎസ്എല്‍ ക്ലബ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് അടക്കമുള്ള താരങ്ങളെയാണ് ടീം വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത്. പുതിയ പരിശീലകന് കീഴിൽ കഴിഞ്ഞ

ശക്തികൂടിയ ന്യൂനമര്‍ദ്ദം, കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തി കൂടിയ ന്യൂനമർദ്ദം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡീഷ തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്നു. അടുത്ത

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.