കൽപ്പറ്റ: ബാവലിയിൽ വെച്ച് ഒന്നര കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് അറസ്റ്റിലായ യുവാവിനെ 2 വർഷം കഠിന തടവിനും 20000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. കാസർഗോഡ് കമറുന്നീസ മൻസിലിൽ അബ്ദുൾ റൗഫ് ( 26) നെയാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് (എൻഡിപിഎസ് സ്പെഷ്യൽ) കോടതി ജഡ്ജ് എസ്.കെ അനിൽകുമാർ ശിക്ഷിച്ചത്.വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ജിമ്മി ജോസഫും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് അസി. എക്സ് കമ്മീഷണറായിരുന്ന എൻ.രാജശേഖരനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ.എ.യു.സുരേഷ്കുമാർ ഹാജരായി.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്