പുൽപ്പള്ളി: പുൽപ്പള്ളി എസ്.ഐ കെ.സുകുമാരന്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിങ്ങിനിടെ തോണിക്കടവ് വെച്ച് അരക്കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. കുപ്പാടി മൂലങ്കാവ് ഇല്ലത്ത് വീട്ടിൽ സൂര്യകിരൺ (21) ആണ് 530 ഗ്രാം കഞ്ചാവുമായി പിടിയിലായത്. സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹനിഷ്, രഞ്ജിത്ത്, സിജിൽ മാത്യു എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







